കൊണ്ടോട്ടി : മേഖലയിൽ കുഴിമണ്ണ പ്രാഥിമികാരോഗ്യകേന്ദ്രത്തിലൊഴികെ മറ്റു ആശുപത്രികളിലെല്ലാം കോവിഡ് പ്രതിരോധ വാക്‌സിൻ തീർന്നതോടെ കുത്തിവെപ്പ് മുടങ്ങി. ശനിയാഴ്ച ഉച്ചയോടെതന്നെ മിക്ക ആശുപത്രികളിലും വാക്‌സിൻ തീർന്നിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധകുത്തിവെപ്പ്‌ എടുക്കാൻ വരുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഭാവിയിൽ പുറത്തിടപഴകുന്നതിന് കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്ന അഭ്യൂഹവും ആളുകളെ ആശുപത്രിയിലെത്തിക്കുന്നു.

സാധാരണനിലയിൽ, ഒരാഴ്ചത്തേക്കുള്ള വാക്‌സിൻ ആശുപത്രികളിലുണ്ടായിരുന്നു. കുത്തിവെപ്പിനായി കൂടുതൽ ആളുകൾ എത്തിയതോടെ രണ്ടുദിവസത്തിനകം വാക്‌സിൻ തീരുകയായിരുന്നു.