തിരൂർ : തൊണ്ണൂറ്റേഴുകാരിക്ക് വിജയകരമായി ഇടുപ്പെല്ല് ശസ്ത്രക്രിയ നടത്തി ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രി.

‘മിനിമലി ഇൻവാസിവ് ഹെമി ആർത്രോസ്കോപ്പി’ എന്ന ശസ്ത്രക്രിയയാണ് നടത്തിയത്.

തിരുനാവായ എടക്കുളം സ്വദേശിനി ആയിശുമ്മുവിനാണ് ശസ്ത്രക്രിയ നടത്തിയത്.

പ്രമേഹം, സ്റ്റിറോയ്ഡ്, കാർഡിയാക് രോഗങ്ങളുള്ള ഇവർക്ക് ശസ്ത്രക്രിയ നടത്തുന്നത് പ്രയാസമായിരുന്നു. ഡോ. ജിതിൻ ഡേവിസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.