വളാഞ്ചേരി : ചാരുംമൂട് വള്ളികുന്നത്ത് വിദ്യാർഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയതിനെതിരേ എസ്.എഫ്.ഐ. വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രതിഷേധധർണ സംഘടിപ്പിച്ചു. ‘കൊന്നിട്ടും കൊതി തീരാത്ത ആർ.എസ്.എസ്. തീവ്രവാദികൾ കൊലക്കത്തി താഴെ വെയ്ക്കുക’ എന്ന മുദ്രാവാക്യവുമായാണ് വളാഞ്ചേരി ബസ്‍സ്റ്റാന്റിൽ ധർണ നടത്തിയത്.

എസ്.എഫ്.ഐ. ജില്ലാസെക്രട്ടേറിയറ്റ് അംഗം വൃന്ദാരാജ് ഉദ്ഘാടനംചെയ്തു. വളാഞ്ചേരി ഏരിയാ സെക്രട്ടറി എം. സുജിൻ, സൂഫിയാൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് വി.പി. സബിനേഷ് അധ്യക്ഷതവഹിച്ചു. ദിൽന, പ്രണവ് എന്നിവർ നേതൃത്വംനൽകി.