എടപ്പാൾ : കേരളഗാന്ധി കെ. കേളപ്പന് അദ്ദേഹത്തിന്റെ കർമമണ്ഡലമായ തവനൂരിൽ സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ തവനൂർ നിയോജക മണ്ഡലം കമ്മിറ്റി മന്ത്രി സജി ചെറിയാന് നിവേദനം നൽകി. തവനൂരിൽ അദ്ദേഹം തുടങ്ങിവെച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ കസ്തൂർബാ ബാലികാസദനത്തിന്റെ ഭൂമി ഏറ്റെടുത്ത് പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ദർശനവും ജീവിതരീതികളും പകർന്നുനൽകാനുതകുന്ന സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് പി.വി. അനിൽ, റഫീഖ് മാറഞ്ചേരി എന്നിവരാണ് നിവേദനം നൽകിയത്.