അങ്ങാടിപ്പുറം : ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ 19-നു തുടങ്ങുന്ന ദേശീയ സബ്ജൂനിയർ നെറ്റ്‌ബോൾ (ആൺ) ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മലപ്പുറം ജില്ലയിൽനിന്ന് പി.ബി. കാർത്തികേയനും കെ.പി. അഭിജിത്തും കളിക്കും. പരിയാപുരം സെന്റ്മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും. പരിയാപുരം പുള്ളോലിൽ പി.എസ്. ബിനുവിന്റെയും രേഷ്‌മ ടി. രഘുവിന്റെയും മകനാണ് ഒൻപതാംക്ലാസ് വിദ്യാർഥിയായ കാർത്തികേയൻ. ചീരട്ടാമല കണ്ണത്തുപറമ്പിൽ കെ. ജയപ്രകാശിന്റെയും സരിതയുടെയും മകനാണ് പ്ലസ്‌ടു വിദ്യാർഥിയായ അഭിജിത്ത്. ഇരുവരും കേരള ടീമിനൊപ്പം ശനിയാഴ്‌ച തൃശ്ശൂരിൽനിന്ന് യാത്രതിരിക്കും. കെ.എസ്. സിബി, ജസ്റ്റിൻ ജോസ് എന്നിവരാണു പരിശീലകർ.

സ്വീകരണംനൽകി

മലപ്പുറം : മതസൗഹാർദ്ദ സന്ദേശപ്രചാരണാർഥം പാലക്കാട്ടുനിന്ന് നേപ്പാളിലേക്ക് കാൽനടയാത്ര നടത്തുന്ന നൗഷാദ് കിണാശ്ശേരിക്ക്‌ നൗഷാദ് അസോസിയേഷൻ ജില്ലാകമ്മിറ്റി സ്വീകരണം നൽകി.