തിരൂർ : കല്ലിങ്ങൽപറമ്പ് എം.എസ്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ‘മാതൃഭൂമി മധുരം മലയാളം’ തുടങ്ങി. താനൂർ ഡിവൈ.എസ്.പി. മൂസ്സ വള്ളിക്കാടൻ വിദ്യാർഥി ശ്രീനിവേദ്യ ഉണ്ണിക്ക്‌ പത്രം നൽകി ഉദ്ഘാടനംചെയ്തു. വിദ്യാർഥികളിൽ വായനശീലം വളർത്താനും ഭാഷ പരിപോഷിപ്പിക്കുന്നതിനുമായാണ് മാതൃഭൂമി സ്‌കൂളുകളിൽ ‘മധുരം മലയാളം’ നടപ്പാക്കുന്നത്.

പി.ടി.എ. പ്രസിഡന്റും താനൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.സി. അഷ്റഫ് അധ്യക്ഷനായി. സ്‌കൂൾ മാനേജർ കെ. അബ്ദുൾലത്തീഫ്, പ്രിൻസിപ്പൽ എം.ടി. മുജീബ് റഹ്‌മാൻ, പ്രഥമാധ്യാപകൻ എൻ. അബ്ദുൾവഹാബ്, പി.ടി.എ. വൈസ് പ്രസിഡന്റുമാരായ ശ്രീനിവാസൻ വാരിയത്ത്, അബ്ദുൾറസാഖ്, മാതൃഭൂമി സർക്കുലേഷൻ മാനേജർ കെ.എം. ശരത്ത്, തിരൂർ ലേഖകൻ പ്രദീപ് പയ്യോളി എന്നിവർ പ്രസംഗിച്ചു.