മലപ്പുറം : ജില്ലയുടെ പിറവിദിനം ജില്ലാപഞ്ചായത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ലളിതമായി ആചരിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് എം.കെ. റഫീഖ കേക്ക് മുറിച്ച് ആഘോഷത്തിനു തുടക്കംകുറിച്ചു.

ജില്ല ഉണ്ടാക്കിയ മുന്നേറ്റത്തിനൊപ്പം മുന്നോട്ടുപോകാൻ ജില്ലാപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് അവർ പറഞ്ഞു.

വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷതവഹിച്ചു.

സെറീന ഹസീബ്, പി.കെ.സി. അബ്ദുറഹ്‌മാൻ, കെ.ടി. അഷ്‌റഫ്, വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, ടി.പി. ഹാരിസ്, സെക്രട്ടറി നാലകത്ത് അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.