പട്ടിക്കാട് : ഇന്ധനവില വർധന പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കർഷകത്തൊഴിലാളി യൂണിയൻ വെട്ടത്തൂർ വില്ലേജ് കമ്മിറ്റി ധർണ നടത്തി. വെട്ടത്തൂർ പെട്രോൾ പമ്പിന് മുന്നിൽനടന്ന സമരം സി.പി.എം. ലോക്കൽ സെക്രട്ടറി എം. ശശിധരൻ ഉദ്ഘാടനംചെയ്തു. കെ. യക്കൻ, കെ. ചന്ദ്രിക, ചാത്തൻ മണി, കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.