ചുങ്കത്തറ : ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന സുൽത്താൻപടി പട്ടികവർഗ കോളനിയിൽ കുട്ടികൾക്ക് ടെലിവിഷൻ നൽകി. വാർഡംഗം ബൈജു കോട്ടേപാടം, ബദൽ സ്കൂൾ അധ്യാപിക കെ.ആർ. സുജ എന്നിവരുടെ ശ്രമഫലമായി എടക്കര നവജീവൻ ട്രസ്റ്റ്, സ്കൈ സൂൺ സൂപ്പർ മാർക്കറ്റ് എന്നിവരാണ് ടെലിവിഷൻ സെറ്റ് നൽകിയത്.

നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടർ കെ.ആർ. സന്തോഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ, ഫാ. ബിജോയ് അറക്കകുടിയിൽ, ശ്രീജിത്ത്, വിഷ്ണു, നവജീവൻ ട്രസ്റ്റിന്റെ ഡയറക്ടർമാരായ പി. മുബഷിർ, അനീഷ് ഒട്ടുപാറ എന്നിവർ സംസാരിച്ചു.

13 വീടുകളുള്ള കോളനിയിൽ മൂന്നു വീടുകളിൽക്കൂടി പഠനസൗകര്യം ഒരുക്കേണ്ടതുണ്ട്.