പൊന്നാനി : മാതൃശിശു ആശുപത്രി പൂർവ സ്ഥിതിയിലാക്കണമെന്നും താലൂക്കാശുപത്രിയിലെത്തുന്നവരുടെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി താലൂക്കാശുപത്രിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

ആശുപത്രികളിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.

മുനിസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലു റഹ്‌മാൻ അധ്യക്ഷതവഹിച്ചു.

ഫർഹാൻ ബിയ്യം, എ.എ. റൗഫ്, എ.എം. സിറാജ്, ഫാറൂഖ് പുതുപൊന്നാനി, അൻസാർ പുഴമ്പ്രം, ഉസ്മാൻ പള്ളിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.