തേഞ്ഞിപ്പലം : അപകടമേഖലയായ പാണമ്പ്രയിൽ ലോറി ഡിവൈഡറിൽ കയറി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നും കണ്ണൂരിലേക്ക് പാർസൽ സാധനങ്ങളുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സിഗ്നൽ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് മുഖ്യകാരണമെന്നു നാട്ടുകാരും ഡ്രൈവർമാരും പറയുന്നു.
എതിർവശത്തുനിന്നുംവരുന്ന വാഹനങ്ങളുടെ വെളിച്ചവും അപകടത്തിന് കാരണമായെന്ന് ലോറി ഡ്രൈവർ എറണാകുളം സ്വദേശിയായ വിഷ്ണു പറഞ്ഞു.
വളവും കയറ്റവും കൂടിയുള്ള പാണമ്പ്രയിൽ ഈയിടെയാണ് ഡിവൈഡർ പുതുക്കിപ്പണിതത്.
എന്നാൽ വളവും കയറ്റവും സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡോ ഡിവൈഡർ സൂചിപ്പിക്കുന്ന സിഗ്നലോ ഒന്നും ഇവിടെയില്ലാത്തതു അപകടസാധ്യത വർധിപ്പിക്കുന്നു.