പെരിന്തൽമണ്ണ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ സർവീസ് സഹകരണബാങ്ക് നിർമിച്ചുനൽകുന്ന 14-ാമത്തെ വീട് കൈമാറി.

വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് കൊളക്കാടൻ അസീസ് പാതായ്ക്കര തോട്ടക്കരയിലെ വഹീദ ബാനുവിന് നൽകി നിർവഹിച്ചു. നഗരസഭാപരിധിയിൽ നിർധനരായ ബാങ്കിന്റെ എ ക്ലാസ് അംഗങ്ങൾക്കാണ് വീട് നൽകുന്നത്.

ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ. ചന്ദ്രൻ, ഡയറക്ടർമാരായ മുഹമ്മദലി കട്ടിപ്പാറ, നാസർ കുന്നത്ത്, നിഷ പച്ചീരി, സെക്രട്ടറി കെ.ടി. ഹനീഫ, നാസർ കാരാടൻ എന്നിവർ പങ്കെടുത്തു.