തേഞ്ഞിപ്പലം : ജെ.എൻ.യു. വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതായിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ എം.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി ‘പ്രൊട്ടസ്റ്റ് ഗാതറിങ്’ സംഘടിപ്പിച്ചു.

മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അധ്യക്ഷനായി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി പി. ളംറത്ത്, എം.എസ്.എഫ്. ദേശീയ ഭാരവാഹികളായ അഡ്വ. എൻ.എ. കരീം, പി.വി. അഹമ്മദ് സാജു, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ, കെ.എം.സി.സി. നേതാവ് മാതാപുഴ മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.