തിരൂരങ്ങാടി : രാഷ്ട്രപുരോഗതിക്കും സാമുദായികവളർച്ചക്കും പണ്ഡിതരുടെ ഇടപെടൽ നിർണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ പറഞ്ഞു. ചെമ്മാട് ദാറുൽഹുദാ ഇസ്‍ലാമിക് സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി അധ്യക്ഷത വഹിച്ചു. പുനഃസംഘടിപ്പിച്ച അക്കാദമിക് കൗൺസിൽ, സെക്കൻഡറി, സീനിയർ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് എന്നിവയ്ക്ക് സെനറ്റ് അംഗീകാരം നൽകി. പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റർ ഫോർ പബ്ലിക് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന് കീഴിൽ ഓൺലൈൻ കോഴ്സുകൾ നടത്താനും തീരുമാനിച്ചു. ഉമർ ഫൈസി മുക്കം, യു. ശാഫി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.