പൂക്കോട്ടുംപാടം : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അമരമ്പലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടത്ത് പന്തംകൊളുത്തി പ്രകടനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുടെ കോലം കത്തിച്ചു. മേഖലാ സെക്രട്ടറി സുജീഷ് മഞ്ഞളാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അർജുൻ വെള്ളോലി, അനീഷ് കവളമുക്കട്ട എന്നിവർ പ്രസംഗിച്ചു.