മേലാറ്റൂർ : ജില്ലാ ആരോഗ്യവകുപ്പിന്റെ പെഡൽ ഫോർ ഹെൽത്ത് എന്ന സന്ദേശവുമായി കേരള ടു കാശ്മീർ സൈക്കിൾ യാത്ര നടത്തിയ മൂവർസംഘം ലക്ഷ്യസ്ഥാനം കീഴടക്കി നാട്ടിലേക്ക് മടങ്ങി.

മേലാറ്റൂർ എടയാറ്റൂരിലെ വെമ്മുള്ളി റഷീദ് (36), സുഹൃത്തുക്കളായ വണ്ടൂർ എളങ്കൂറിലെ പി. സിൻജിത്ത് (32), വളാഞ്ചേരിയിലെ ടി.കെ. റഫീഖ് (26) എന്നിവരാണ് സെപ്റ്റംബർ നാലിന് സൈക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയത്.

കൊണ്ടോട്ടി റോട്ടറി ക്ലബിന്റെ സഹകരണത്തോടെ കൊണ്ടോട്ടിയിൽനിന്ന്‌ യാത്ര പുറപ്പെട്ട സംഘം നാല്പതു ദിവസത്തോളമെടുത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ഖാർന്ദുഗലാപാസിലെത്തിയത്. വിമാനമാർഗം നാട്ടിലേക്ക് മടങ്ങിയ മൂവരും ശനിയാഴ്ച നാട്ടിലെത്തും.