കുറ്റിപ്പുറം : ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റും കുറ്റിപ്പുറം ഇല ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയിലെ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.എസ്.ഡബ്ള്യു. ആണ് അടിസ്ഥാന യോഗ്യത. കുട്ടികളുടെ സംരക്ഷണമേഖലയിൽ മൂന്നുമുതൽ അഞ്ചുവരെ വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

താത്‌പര്യമുള്ളവർ 22-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 6235616666, 6235626666. ilakavalofficial@gmail.com