എടപ്പാൾ : കോവിഡ് രണ്ടാംതരംഗം വ്യാപനം ചെറുക്കുന്നതിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ ചുമതലയിൽ കൺട്രോൾറൂം സജ്ജമാക്കി. കോവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ക്വാറൻറീൻ സംവിധാനങ്ങളുടെ റിപ്പോർട്ടിങ്, ലാബ് വിവരങ്ങളുടെ ക്രോഡീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവർത്തനമാണ് കൺട്രോൾറൂമിൽ നടക്കുക.

ഇതിനായി എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് 50-ഓളം അധ്യാപകരെ നിയോഗിച്ചു. കൺട്രോൾറൂമിലേക്ക് നിയോഗിച്ച അധ്യാപകർക്ക് ഓൺലൈനായി ഹെൽത്ത് ഇൻസ്പെക്ടർ ജ്യോബിഷ് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ, സെക്രട്ടറി എം.പി. രാമദാസ് എന്നിവർ പ്രസംഗിച്ചു.