പെരുമണ്ണ : പാലച്ചിറമാട് ക്ലാരി നോർത്ത് എ.എം.യു.പി. സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മ പെരുമണ്ണക്ലാരി ഗ്രാമപ്പഞ്ചായത്തിലെ പതിനാറു വാർഡുകളിലേക്കും ആവശ്യമായ പൾസ് ഓക്സിമീറ്റർ സംഭാവന ചെയ്തു. പ്രഥമാധ്യാപകൻ എ.പി. മൊയ്തു പെരുമണ്ണ ക്ലാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന് ഓക്സിമീറ്ററുകൾ കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ പരി, കെ.പി. സൈനുൽ ആബിദ്, എം. മുഹമ്മദ് അസ്‌ലം, പി. മുഹമ്മദ് റഷീദ്, കെ. യഹ്ബൂബ് എന്നിവർ പങ്കെടുത്തു.