മങ്കട : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മക്കരപ്പറമ്പ് നാറാണത്ത് അങ്ങാടിയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞയാൾക്ക് മങ്കട ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റിന്റെ സംരക്ഷണം.

തിരുവാലി സ്വദേശി മുഹമ്മദ്കുട്ടിയെ ആണ് മങ്കട ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സംരക്ഷിച്ച് രാവിലെ മങ്കട പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

മങ്കട പോലീസ് ഇൻസ്പെക്ടർ രാത്രി പട്രോളിങ്ങിനിടയിൽ ഇയാളെ കാണുകയും ട്രോമാകെയർ പ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. രാവിലെ വരെ ട്രോമാകെയർ പ്രവർത്തകൻ മുസ്തഫ നാറണത്ത് ഇയാളുടെ സംരക്ഷണം ഏറ്റെടുത്തു. ഇയാളെ കാണാതായതായി ബന്ധുക്കൾ എടവണ്ണ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മുഖേന ഇയാളെ ഭാര്യയ്ക്കൊപ്പം പറഞ്ഞയച്ചു.