നിലമ്പൂർ : കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വാണിയന്നൂർ ഷൈൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് പ്രവർത്തകർ നിലമ്പൂർ അമ്പുമല ആദിവാസിക്കോളനിയിൽ ഭക്ഷണക്കിറ്റ് വിതരണംചെയ്തു.

അമ്പുമല ആദിവാസി കോളനിയിലെ 25 കുടുംബങ്ങൾക്കാവശ്യമായ ഇരുപത് അവശ്യ വസ്തുക്കളാണ് വിതരണം ചെയ്തത്. മിനി, വി. നഹാസ്, എം. യാസിർ, കെ. അഷ്റഫ്, കെ.പി. ആബിദ് എന്നിവർ നേതൃത്വംനൽകി.