തിരൂർ : ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ കിൻഷിപ്പിന്റെ ധനശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത പാചകക്കാർക്ക് ആദരവ്.

40,000 ബിരിയാണി വൃത്തിയോടെയും രുചിയോടെയും പാചകംചെയ്തവർക്ക് തിരൂരിലെ ഖലീസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്കാരമാണ് കൈമാറിയത്.

കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സിലെ അംഗങ്ങളായ പതിനഞ്ചംഗ ടീമിൽപ്പെട്ട അംഗങ്ങളെയാണ് ആദരിച്ചത്. ചടങ്ങിൽ കാറ്റേഴ്സ് കോൺഫെഡറേഷൻ ജില്ലാപ്രസിഡന്റ് ഷാഹുൽ സ്‌കൈ, ജില്ലാസെക്രട്ടറി സലീം കൈരളി, ട്രഷറർ കുഞ്ഞീതു മലബാർ, ലത്തീഫ് ബിഗ്‌മേക്ക്, സുലൈമാൻ കുട്ടി, ഖലീസ് ഗ്രൂപ്പ് ഡയറക്ടർമാരായ മുഹമ്മദ് ഷഫ്നീദ്, വി. നാസ്സി, എം. നദീർ എന്നിവർ പങ്കെടുത്തു.