ശുകപുരം : ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ മേയ് ഒൻപതുമുതൽ 16-വരെ ഭാഗവതസപ്താഹയജ്ഞം നടത്താൻ തീരുമാനിച്ചു.

അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഒൻപതിന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്യും. വായന, വ്യാഖ്യാനം, കഥാശ്രവണഫലം എന്നിവ എല്ലാദിവസവും നടക്കും.