താനൂർ : മൂലക്കൽ പെട്രോൾപമ്പിനു സമീപം ബസുകൾ കൂട്ടിയിടിച്ച് ഒരു കുഞ്ഞുൾപ്പെടെ 14 പേർക്ക് പരിക്ക്. തിരൂരിൽനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന സ്വകാര്യ ബസുകളാണ് രാവിലെ 8.50-ഓടെ കൂട്ടിയിടിച്ചത്. വലിയ ശബ്ദത്തോടെ ഇടിച്ച ഇരു വാഹനങ്ങളും കൊളുത്തിപ്പിടിച്ച നിലയിലായിരുന്നു.

വൻദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കുഞ്ഞിന്റെ കൈയ്ക്കാണ്‌ പരിക്കേറ്റത്‌. ഇരുബസുകളിലെയും പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി തിരൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.