പെരുവള്ളൂർ : ജല അതോറിറ്റി ജീവനക്കാരനും പെരുവള്ളൂരിലെ ആർ.ആർ.ടി. അംഗവുമായ കെ.എം. പ്രദീപ്‌കുമാർ പഞ്ചായത്തിലേക്ക് സംഭാവന നൽകിയത് 15 ഓക്‌സിമീറ്ററുകൾ.

ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പെരുവള്ളൂരിൽ ഓക്‌സിമീറ്ററുകൾ അത്യാവശ്യമാണ്.ജല അതോറിറ്റിയുടെ പരപ്പനങ്ങാടി സെക്‌ഷൻ ഓഫീസിൽ മീറ്റർറീഡറായ ഇദ്ദേഹം ജല അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാനസമിതി അംഗമാണ്.

പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾകലാം ഓക്‌സിമീറ്ററുകൾ ഏറ്റുവാങ്ങി. സെക്രട്ടറി എം. ശൈലജ, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇസ്‌മായിൽ കാവുങ്ങൽ എന്നിവർ പങ്കെടുത്തു.