കൊണ്ടോട്ടി : മുതുവല്ലൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്ക് നിവേദനംനൽകി. കെ. അസ്‌ലംഷേർഖാൻ, സുലൈമാൻ, അബ്ദുൾ ബാരി, രാമൻകുട്ടി, ചന്ദ്രൻ മാനീരി, മജേഷ് വിളയിൽ എന്നിവർ നിവേദനം പ്രസിഡന്റ് പി.കെ. ബാബുരാജന് കൈമാറി.