മലപ്പുറം : മലപ്പുറം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈനിൽ നടത്തിയ സർഗോത്സവത്തിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു.

മലപ്പുറം ബി.ആർ.സി. യിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. മുഹമ്മദ്കുട്ടി അധ്യക്ഷനായിരുന്നു. പ്രതിഭാദരം 2022 കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനംചെയ്തു.

ബി.പി.സി. പി. മുഹമ്മദാലി, കെ.എൻ.എ. ഷരീഫ്, പ്രഥമാധ്യാപകൻ അബ്ദുൽലത്തീഫ്, കെ.വി. സെയ്ത് ഹാഷിം, പി. ഇന്ദിരാദേവി, ആശാ ഗംഗാധരൻ എന്നിവർ സംസാരിച്ചു.