മലപ്പുറം : കുടുംബശ്രീ ഏറ്റെടുത്തിരുന്ന തെരുവുനായ്‌ക്കളുടെ വന്ധ്യംകരണ പദ്ധതി വെറ്ററിനറി അസോസിയേഷന്റെ സഹകരണത്തോടെ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി മാധ്യമങ്ങളോടു പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തിൽ കേന്ദ്രീകൃത എ.ബി.സി. കേന്ദ്രവും ആനിമൽ ഷെൽറ്ററും കൊണ്ടുവരും-മന്ത്രി വ്യക്തമാക്കി.