കാലടി : കാടഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സ്‌കൂളിലെ 1997-98 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്‌മയായ 'മെമ്മറീസ് 98' അനുമോദിച്ചു. ഫൈസൽ കച്ചേരിപ്പറമ്പ്, നിസാർ കാലടി, ഗവീഷ് പൊറൂക്കര, ഹൈറുന്നീസ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് വിജയികളെ അനുമോദിച്ചത്. മണികണ്ഠൻ കാലടി രചിച്ച 'വിധിയെ തോൽപ്പിച്ച വിസ്‌മയങ്ങൾ' എന്ന പുസ്തകവും വിജയികൾക്ക് സമ്മാനിച്ചു.