താനൂർ : വികസനകാര്യങ്ങളിൽ കേരളസർക്കാരിന് വേർതിരിവ് ഇല്ലെന്നും എല്ലാവിഭാഗം ജനങ്ങളോടും ചേർന്നുനിന്ന് സമഗ്ര വികസനം നേടുകയാണ് ലക്ഷ്യമെന്നും. മന്ത്രി വി. അബ്ദുറഹ്‌മാൻ. സമഗ്രകുടിവെള്ള പദ്ധതിക്ക് താനൂർ കുന്നുംപുറത്ത് ടാങ്ക് നിർമ്മാണത്തിനുള്ള 30 സെന്റ് ഭൂമിയുടെ രേഖാ കൈമാറ്റച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

താനൂർ വ്യാപാരഭവനിൽ നടന്ന ഭൂമിയുടെ രേഖാ കൈമാറ്റച്ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷനായി. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ വി. പ്രസാദ് മന്ത്രിയിൽ നിന്നും രേഖകൾ ഏറ്റുവാങ്ങി.

നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ. സുബൈദ, ഇ. കുമാരി, രുഗ്മിണി സുന്ദരൻ, സുചിത്ര സന്തോഷ്, റൂബി ഫൗസി, ആരിഫ സലിം, കെ. ജനചന്ദ്രൻ, എ. പി. സുബ്രഹ്മണ്യൻ, കെ. ടി. ശശി, പി. സിദ്ദിഖ്, പി.വി. വേണുഗോപാലൻ, കുമാരൻ, ഹംസു മേപ്പുറത്ത്, പി.ടി. അക്ബർ, പ്രദീപ് ചന്ദ്ര എന്നിവർ സംസാരിച്ചു.