മഞ്ചേരി : ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ മലപ്പുറം ജില്ലയിലെ ക്ലബ്ബ് ക്വാളിറ്റി കോൺക്ലേവ് സമ്മേളനം മഞ്ചേരിയിൽ മലബാർ ഹെറിറ്റേജ് ഹോട്ടലിൽ നടന്നു. പ്രളയം, മഴക്കെടുതി, കൊറോണ തുടങ്ങിയ പ്രതിസന്ധികളിൽ ഉന്നതനിലവാരത്തോടെ സുസ്ഥിര സേവനമൊരുക്കാൻ ലയൺസ് പ്രസ്ഥാനത്തിനായെന്ന് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ക്ലസ്റ്റർ അംബാസഡർ അഡ്വ. കെ.പി. വിജയരാജൻ പറഞ്ഞു. കോവിഡ് മഹാമാരിഘട്ടത്തിൽ അഞ്ചുകോടിയോളം രൂപയുടെ പ്രതിരോധപ്രവർത്തനങ്ങൾക്ക് ലയൺസ് നേതൃത്വം വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

ലയൺസ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജെയിംസ് വളപ്പില അധ്യക്ഷതവഹിച്ചു. ഡിസ്ട്രിക്‌ട്‌ സെക്രട്ടറിമാരായ ബാബുദിവാകരൻ മുഖ്യപ്രഭാഷണവും കെ.എം. അനിൽകുമാർ സ്‌മരണിക പ്രകാശനവും നടത്തി. റീജൺ ചെയർപേഴ്‌സൺമാരായ അഡ്വ. ജോസ് ജോർജ്, ഡോ. കെ.വി. അൻവർ, അഡ്വ. എസ്. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ലയൺസ് ഇന്റർനാഷണൽ ട്രെയിനർ അഡ്വ. വാമനകുമാർ നേതൃത്വംനൽകി.