പൊന്നാനി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കിൽ പട്ടയമേള നടത്തി. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് പട്ടയം വിതരണംചെയ്തത്. കാലങ്ങളായി പട്ടയമില്ലാതെ ദുരിതമനുഭവിച്ചിരുന്ന 21 കുടുംബങ്ങൾക്കാണ് പട്ടയരേഖ കൈമാറിയത്.

താലൂക്കുതല ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ. പട്ടയം കൈമാറി നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി ജയപ്രകാശ്, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളായ എ. അബ്ദുറഹ്‌മാൻ, പി. രാജൻ, എം. അബ്ദുൾ ലത്തീഫ്, ഹുസൈൻകോയ തങ്ങൾ, ചക്കുത്ത് രവീന്ദ്രൻ, അഡ്വ. ജിസൻ. പി. ജോസ്, ഒളങ്ങാട്ട് അബ്ദു, ഇസ്മായിൽ വടമുക്ക്, വി.പി. അലി, തഹസിൽദാർ എം.എസ്. സുരേഷ്, ഭൂരേഖ തഹസിൽദാർ കെ. അലി എന്നിവർ പ്രസംഗിച്ചു.