എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന 1.1 കോടിയുടെ പട്ടികജാതി ക്ഷേമ പദ്ധതികൾ പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന സ്ഫുരണം, രണ്ടു ലക്ഷത്തിന്റെ പഠനമുറി നിർമാണം, ജോലിയില്ലാത്തവർക്ക് വിദേശത്തേക്ക് പോകാൻ വിസയ്ക്ക് ഒരു ലക്ഷം, കലാരംഗത്തെ വനിതകൾക്കായി വാദ്യോപകരണ സഹായം, കോളനികുടുംബങ്ങൾക്ക് സ്മാർട്ട് അടുക്കള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് നടപ്പാക്കുന്നത്. ഇ.കെ. ദിലീഷ് അധ്യക്ഷനായി. പട്ടികജാതി ഓഫീസർ സി. ഗോപകുമാർ, പ്രകാശൻ കാലടി, ശശി എന്നിവർ പ്രസംഗിച്ചു.