പെരിന്തൽമണ്ണ : പട്ടയമേളയിൽ പെരിന്തൽമണ്ണ താലൂക്കിൽ 30 പേർക്ക് പട്ടയം നൽകി. താലൂക്ക് ഓഫീസിൽ നടന്ന മേള നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിച്ചു. സബ്കളക്ടർ ശ്രീധന്യ സുരേഷ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ വി. ബാബുരാജ്, എ.കെ. നാസർ, സി.പി. മനോജ്, മനോജ്, തഹസിൽദാർ കെ. ദേവകി തുടങ്ങിയവർ പ്രസംഗിച്ചു.