അങ്ങാടിപ്പുറം : 'എഴുത്തിന്റെ വഴിയേ' പഠനയാത്രയുടെ ഭാഗമായി വി.എം. കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന നിമിഷങ്ങൾ പരിയാപുരം സെന്റ്മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ട്. വി.എം. കുട്ടി ഹൃദയംതുറന്നു പാടിയപ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളംപിടിച്ചു.

പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി.

അറബിമലയാളം, എം.എസ്. ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തുപാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻകൂടിയായ അദ്ദേഹം അന്ന് പങ്കുവെച്ചിരുന്നു.

2018 ജൂൺ 30-നായിരുന്നു കൂടിക്കാഴ്‌ച.

വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.എസ്. സിബി, നിഷ ജെയിംസ്, സ്വപ്‌ന സിറിയക്, ഭാരവാഹികളായ എം. അബു ത്വാഹിർ, പി. ഫാത്തിമ സഫ, ടി.കെ. മുഹമ്മദ് ഇഹ്‌സാൻ, ജി. ശോഭിത്ത്, എൻ. അശ്വിൻദേവ്, പി.എച്ച്. ഷിഹ്‍ല നെസ്‌മിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഗമം.