മേലാറ്റൂർ : മഴയൊന്ന് കനത്തുപെയ്താൽ ഒലിപ്പുഴ നിറഞ്ഞുകവിയും. അതോടെ എടയാറ്റൂർ വളരാട് തൊണ്ണംകടവ് കോസ്‌വേ വെള്ളത്തിലാവും. പിന്നെ മണിക്കൂറുകളോളം ചിലപ്പോൾ ഒരുദിവസത്തിലധികം എടയാറ്റൂരിൽനിന്ന് പാണ്ടിക്കാട്ടേക്കുള്ള യാത്ര ദുഷ്‌കരമാകും.

മേലാറ്റൂർ-എടയാറ്റൂർ-പാണ്ടിക്കാട് റോഡിൽ പതിറ്റാണ്ടുകളായി മഴക്കാലത്തെ ദുരവസ്ഥയാണിത്. പ്രളയകാലത്ത് ദിവസങ്ങളോളമാണ് വളരാട്ടെ ഈ കോസ്‌വേ വെള്ളത്തിലായതും ജനങ്ങൾ ദുരിതത്തിലായതും. മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ ഉൾഗ്രാമമായ എടയാറ്റൂരുകാർക്ക് തൊട്ടടുത്ത പ്രധാന അങ്ങാടിയായ പാണ്ടിക്കാട്ടേക്ക് എത്താനുള്ള ഏക ഗതാഗതമാർഗമാണ് ഒലിപ്പുഴയ്ക്കു കുറുകെയുള്ള ഈ കോസ്‌വേ. ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കോസ്‍വേയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

കാലങ്ങളായി പുഴയിലൂടെ ഒലിച്ചെത്തിയ മണ്ണും മണലും കോസ്‍വേയ്ക്കു സമീപം അടിഞ്ഞുകൂടിയതോടെ പുഴയും കോസ്‍വേയും തമ്മിലുള്ള ഉയരം കുറയുകയും വെള്ളത്തിന് വേഗത്തിൽ ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയുമായി. ഇതോടെ ഒലിപ്പുഴയിൽ വെള്ളം പൊങ്ങിയാൽ കോസ്‌വേ വെള്ളത്തിലാകുന്ന അവസ്ഥയായി.

പതിറ്റാണ്ടുകളായി ഇവിടെ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കംചെയ്താൽ കോസ്‍വേയ്ക്കടിയിലൂടെ വെള്ളത്തിന് വേഗത്തിൽ ഒഴുകിപ്പോകാൻ കഴിയും. അതുവഴി പ്രശ്‌നത്തിനു ചെറിയതോതിൽ പരിഹാരമാകും.മണ്ണും മണലും നീക്കംചെയ്യും

കോസ്‍വേയ്ക്കു സമീപം അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കംചെയ്ത് വെള്ളം വേഗത്തിൽ ഒഴുകിപ്പോകാനുള്ള നടപടി ഉടൻ സ്വീകരിക്കും. അതോടൊപ്പം മണ്ഡലം എം.എൽ.എ.യോടടക്കം ആലോചിച്ച് പുതിയ പാലത്തിനുള്ള സാധ്യതകളും പരിശോധിക്കും.

പാലത്തിങ്ങൽ ഹിഷാം

(എടയാറ്റൂർ വാർഡ് അംഗം,

മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത്)

പുഴ നിറഞ്ഞാൽ കോസ്‌വേ വെള്ളത്തിലാകും

മണ്ണും മണലും നീക്കംചെയ്യും

കോസ്‍വേയ്ക്കു സമീപം അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കംചെയ്ത് വെള്ളം വേഗത്തിൽ ഒഴുകിപ്പോകാനുള്ള നടപടി ഉടൻ സ്വീകരിക്കും. അതോടൊപ്പം മണ്ഡലം എം.എൽ.എ.യോടടക്കം ആലോചിച്ച് പുതിയ പാലത്തിനുള്ള സാധ്യതകളും പരിശോധിക്കും.

പാലത്തിങ്ങൽ ഹിഷാം

(എടയാറ്റൂർ വാർഡ് അംഗം,

മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത്)