തിരൂർ : സനാതന ധർമവേദി തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൽകുന്ന ഈ വർഷത്തെ സരസ്വതീ പുരസ്കാരം ആർട്ടിസ്റ്റ് നമ്പൂതിരിക്ക് സമ്മാനിച്ചു.

അദ്ദേഹത്തിനു വേണ്ടി മകൻ ദേവൻ നമ്പൂതിരി ഏറ്റുവാങ്ങി. പുരസ്കാരം അമ്പലക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ സാമൂതിരി രാജാവിന്റെ പ്രതിനിധി രാമവർമയാണു സമ്മാനിച്ചത്. സനാതന ധർമവേദി പ്രസിഡന്റ് എം. ബലരാമൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ വേണുഗോപാൽ കൊൽക്കത്ത, ഹിന്ദു സേവാസമാജം കൺവീനർ കെ.പി. പ്രദീപ് കുമാർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ വി.സി. സതീശൻ, അനിൽദാസ് എന്നിവർ പ്രസംഗിച്ചു.