തിരൂർ : കണ്ണുതുറക്കുംമുൻപേ ആറു പട്ടിക്കുട്ടികളെ പ്ലാസ്റ്റിക് കവറിൽ വരിഞ്ഞുകെട്ടി പറമ്പിൽ വലിച്ചെറിഞ്ഞു. തിരൂർ തെക്കുംമുറി റോഡരികിലെ പറമ്പിലാണ് വലിച്ചെറിഞ്ഞത്. അധ്യാപികയായ ജയശ്രീ പട്ടിക്കുഞ്ഞുങ്ങളെയെടുത്ത് പരിചരിപ്പിച്ച് ഒരു വീട്ടിൽ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്.