തവനൂർ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്ന് ജനതാദൾ (എസ്) തവനൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്ക്‌ നിവേദനവും നൽകി.

സായാഹ്ന ഒ.പി. ആരംഭിക്കുന്നതിനാവശ്യമായ ഡോക്ടർമാരെയും പൊതുജനാരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ഇൻസ്പെക്ടറെയും നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.വി. അനിൽ, ടി.എ. ഖാദർ, സി.പി. വേലായുധൻ, കെ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.