തിരൂരങ്ങാടി : നഗരസഭാപരിധിയിൽ ആധുനിക പൊതുശ്‌മശാനം യാഥാർഥ്യമാക്കണമെന്ന് എ.ഐ.വൈ.എഫ്. തിരൂരങ്ങാടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാസെക്രട്ടറി എം.കെ. മുഹമ്മദ്സലീം ഉദ്ഘാടനംചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി. എം.പി. സ്വാലിഹ് തങ്ങൾ അധ്യക്ഷതവഹിച്ചു.

എം. മുസ്തഫ അനുശോചനപ്രമേയവും സി. മനാഫ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.