തിരൂർ : 'സർഗസ്വത്വം സമന്വയ സമൂഹം' എന്ന പ്രമേയമുയർത്തി നിയോജകമണ്ഡലം എം.എസ്.എഫ്. കമ്മിറ്റി കാമ്പസ് യൂണിറ്റ് ഭാരവാഹികളെ ഉൾപ്പെടുത്തി നടത്തിയ 'ക്യാമ്പ് കോൺ' തിരൂർ മണ്ഡലം മുസ്‌ലിംലീഗ് ജനറൽസെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനംചെയ്തു.

ജില്ലാ എം.എസ്.എഫ്. പ്രസിഡന്റ് കബീർ മുതുപറമ്പ്, ഉപാധ്യക്ഷൻ അഡ്വ. ഖമറുസ്സമാൻ, ജില്ലാ കാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം, യൂത്ത് ലീഗ് ജനറൽസെക്രട്ടറി കെ.കെ. റിയാസ് തുടങ്ങിയവരുമായി കാമ്പസ് നേതാക്കൾ സംവദിച്ചു.