ചേളാരി : ദേശീയപാതയിൽ വിദ്യാർഥികളുടെ വഴിമുടക്കികളായി പാചകവാതക ടാങ്കർലോറികളുടെ അനധികൃത പാർക്കിങ്. ചേളാരി ഗവ. ഹയർസെക്കൻഡറിസ്‌കൂളിനു മുന്നിലായാണ് ഇരുവശത്തും കൂറ്റൻ ലോറികൾ നിർത്തിയിടുന്നത്.
ചേളാരി പാചകവാതക പ്ലാന്റിലും പോലീസിലുമെല്ലാം ഇതേക്കുറിച്ച് പരാതിനൽകിയിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. റോഡിന് വീതി കൂടുതലുള്ളതിനാൽ ഈഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത് വിഷമകരമാണ്. അതിനിടെ ലോറികളുംകൂടിയാകുമ്പോൾ അപകടഭീഷണി കൂടും. കാഴ്ചമറച്ച് ലോറികൾ നിർത്തിയിടുന്നത് ഇരുചക്രവാഹനയാത്രികർക്കും പ്രശ്നമുണ്ടാക്കുന്നുണ്ട്.