മലപ്പുറം : കോവിഡും ലോക്ഡൗണുംമൂലം വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നവരെല്ലാം കാഴ്ചകൾ കാണാനെത്തിത്തുടങ്ങി. നവംബർ പകുതിയോടെ തുറന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. പലസ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യവുമുണ്ട്.
സഞ്ചാരികളുടെ വരവ് തുടങ്ങിയതോടെ വരുമാനംനിലച്ചിരുന്ന ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന് ഏറെ ആശ്വാസമാവുകയാണ്. ഏറ്റവുംകൂടുതൽ പേരെത്തുന്നത് കോട്ടക്കുന്നിലേക്കാണ്. നവംബർ 20 മുതലുള്ള കണക്കുപ്രകാരം 1,35,875 പേരാണ് കോട്ടക്കുന്നിലെത്തിയത്. ഇതിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 93978 പേരെത്തി. കഴിഞ്ഞ ഞായറാഴ്ച 8084 പേരാണ് കോട്ടക്കുന്നിലെത്തിയത്. ആളുകളെത്തിയതോടെ 24 ലക്ഷം രൂപയുടെ വരുമാനമാണ് ഡി.ടി.പി.സിക്ക് ലഭിച്ചത്.
ഒപ്പം കോട്ടക്കുന്നിലെ സഞ്ചാരികളെ ലക്ഷ്യംവെച്ച് നടത്തുന്ന കച്ചവടങ്ങൾക്കും പുതുജീവൻ ലഭിച്ചു.
ആഢ്യൻപാറയിൽനിന്ന് ലഭിച്ചത് രണ്ട് ലക്ഷത്തിനടുത്ത് വരുമാനമാണ്. ആഢ്യൻപാറയിലേക്ക് 15450 പേരെത്തിയപ്പോൾ കുറ്റിപ്പുറം നിളയോരം പാർക്കിലെത്തിയത് 8613 പേരാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര കേന്ദ്രങ്ങളും എത്തിയ സഞ്ചാരികളുടെ എണ്ണവും ● കോട്ടക്കുന്ന്- 1,35875
● ആഢ്യൻപാറ -15450
● കേരളാകുണ്ട് -5026
● ചെറുമ്പ എക്കോപാർക്ക് - 5149
● കുറ്റിപ്പുറം നിളയോരം -8613
വരുമാനത്തിൽ മുന്നിൽ കോട്ടക്കുന്ന്
വിനോദസഞ്ചാര കേന്ദ്രങ്ങളും എത്തിയ സഞ്ചാരികളുടെ എണ്ണവും ● കോട്ടക്കുന്ന്- 1,35875
● ആഢ്യൻപാറ -15450
● കേരളാകുണ്ട് -5026
● ചെറുമ്പ എക്കോപാർക്ക് - 5149
● കുറ്റിപ്പുറം നിളയോരം -8613