മമ്പാട് : ഫിലമെന്റ്‌രഹിത കേരളം പദ്ധതിയിൽ എൽ.ഇ.ഡി. ബൾബുവിതരണത്തിന്റെ മമ്പാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സി. ശ്രീനിവാസൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത് അധ്യക്ഷതവഹിച്ചു. എം.ടി. അഹമ്മദ്, വി.ടി. ഖാസിം, കെ. സുധി, എം. സുധീരൻ, അസിസ്റ്റന്റ് എൻജിനീയർ പി. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.