പൊന്മള : മലപ്പുറം റൂറൽ ഐ.സി.സി.എസിന്റെ നേതൃത്വത്തിൽ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി അനീമിയ 12 കാമ്പയിൻ പോസ്റ്റർപ്രകാശനം നടത്തി. പൊന്മള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന മജീദ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി അധ്യക്ഷതവഹിച്ചു.
ശിശുവികസന പദ്ധതി ഓഫീസർ വി. ഇന്ദിര, സൂപ്പർവൈസർമാരായ ടി.വി. മുംതാസ്, എം.പി. ഹസീന, സമ്പുഷ്ടകേരളം ബ്ലോക്ക് കോ -ഒാർഡിനേറ്റർ പി.കെ. വിപിൻ, പി.പി. രാജൻ, വി. കുഞ്ഞിമുഹമ്മദ്, എം. സലീഷ്, എ. ലിസ്സി എന്നിവർ പങ്കെടുത്തു.