മഞ്ചേരി : മേലാക്കത്ത് അഴുക്കുചാലിലേക്ക് സ്വകാര്യസ്ഥാപനം മലിനജലം ഒഴുക്കിവിടാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ദന്തൽക്ലിനിക്കിന് മുന്നിലൂടെയുള്ള അഴുക്കുചാലിന്റെ കോൺക്രീറ്റ് ഭിത്തികൾ പൊളിച്ച് ഒഴുക്കിവിടാനായിരുന്നു നീക്കം.
ഡ്രില്ലറുകൾ ഉപയോഗിച്ച് കോൺക്രീറ്റ് ഭിത്തികളിൽ തുളയിടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. അഴുക്കുചാൽ ചാലിക്കൽതോട്ടിലാണ് എത്തുന്നത്.
മാലിന്യംമൂലം നശിക്കുന്ന തോടിനെ സംരക്ഷിക്കണമെന്നത് ഏറെകാലമായി ഉയരുന്ന ആവശ്യമാണ്.
എന്നാൽ കൈയേറ്റം ഒഴിപ്പിക്കാനോ മാലിന്യം ഒഴുക്കുന്നത് തടയാനോ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.