പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആക്രമിച്ച കേസിലെ നാല് പ്രതികൾക്കും മഞ്ചേരി എസ്.സി-എസ്.ടി. കോടതി ജാമ്യം അനുവദിച്ചു. കോഴിപ്പുറം നിവാസികളായ എടക്കണ്ടി അബ്ദുൾഹമീദ്, എടക്കണ്ടി അബ്ദുൾ ലത്തീഫ്, ഫവാസ് കോഴിപ്പുറം, യൂനസ് അലി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ നവംബറിൽ കോഴിപ്പുറത്ത് ഗ്രാമസഭ നിർത്തിവെച്ച സംഭവത്തിൽ ലീഗ് പ്രവർത്തകർ വാർഡംഗവും പഞ്ചായത്ത് പ്രസിഡന്റുമായ പി. മിഥുനയെ കൈയേററം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഒളിവിൽപ്പോയ പ്രതികൾ ബുധനാഴ്ച മഞ്ചേരി കോടതിയിൽ കീഴടങ്ങി. പോലീസ് കസ്റ്റഡിയിൽ വിട്ട ഇവർ വ്യാഴാഴ്ച നൽകിയ ജാമ്യാപേക്ഷ കോടതി അനുവദിച്ചു.