തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം ദേശീയപാത കോഹിനൂരിൽ മാലിന്യംനിറച്ച ചാക്കുകൾ തള്ളി.
കോഹിനൂർ ഇറക്കത്തിൽ 25-ൽപ്പരം ചാക്കുകളിൽ നിറച്ച മാലിന്യമാണ് തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യച്ചാക്കുകൾ തള്ളിയത്.
ചാക്കുകളിലെ മാലിന്യങ്ങളിൽനിന്ന് ദുർഗന്ധം പരക്കുന്നുണ്ട്.