മലപ്പുറം : മന്ത്രി കെ.ടി. ജലീൽ രാജിവെച്ചത് ധാർമികതകൊണ്ടോ ഔദാര്യംകൊണ്ടോ അല്ലെന്നും ഹൈക്കേടതിയിൽനിന്ന് സ്റ്റേ കിട്ടാത്തതു കാരണമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം. ധാർമികതയുടെ പേരിലാണ് രാജിവെക്കുന്നതെന്നാണ് കെ.ടി. ജലീൽ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ വിധി വന്നപ്പോൾത്തന്നെ രാജിവെക്കേണ്ടിയിരുന്നു. അതു ചെയ്തില്ലെന്നുമാത്രമല്ല, അധികാരത്തിൽ കടിച്ചുതൂങ്ങാൻ കുറുക്കുവഴികൾ തേടുകയായിരുന്നു.

രക്ഷിക്കാൻ നിയമമന്ത്രിയും സി.പി.എമ്മും രംഗത്തെത്തുകയുംചെയ്തു. ലോകായുക്ത വിധിക്കെതിരേ സ്റ്റേ ലഭിക്കാൻ ജലീൽ ഹൈക്കോടതിയിൽ വക്കീലിനെവെച്ച് റിട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.