മലപ്പുറം : പത്തനാപുരം-മൂർക്കനാട്-എടവണ്ണ റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതം നിരോധിക്കും. വാഹനങ്ങൾ പത്തനാപുരം-അരീക്കോട്-പന്നിപ്പാറ-എടവണ്ണ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.